Today: 04 May 2024 GMT   Tell Your Friend
Advertisements
പലസ്തീനു വേണ്ടിയുള്ള സഹായം ജര്‍മനി പുനസ്ഥാപിക്കും
Photo #1 - Germany - Otta Nottathil - germany_to_restart_palestine_aid
ബര്‍ലിന്‍: ഐക്യരാഷ്ട്ര സഭ വഴി പലസ്തീനു നല്‍കുന്ന സഹായം പുനസ്ഥാപിക്കാന്‍ ജര്‍മനി തീരുമാനിച്ചു. യു.എന്‍.ആര്‍.ഡബ്ള്യു.എക്ക് ഫണ്ടില്ലാത്തതിനാല്‍ പലസ്തീനിലേക്കുള്ള ഭക്ഷണ വിതരണം അടക്കം പ്രതിസന്ധിയിലായ സാഹചര്യത്തിലാണിത്.

ജര്‍മനി അടക്കമുള്ള 15 രാജ്യങ്ങള്‍ യു.എന്‍ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ള്യു.എക്കുള്ള സഹായം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, മുന്‍ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിന്‍ കൊളോണയുടെ നേതൃത്വത്തില്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തെത്തുടര്‍ന്ന് നിലപാടില്‍ അയവ് വന്നു. സാമ്പത്തിക സഹകരണം ഉടന്‍ ആരംഭിക്കുമെന്ന് ജര്‍മന്‍ വികസന മന്ത്രി സ്വെന്യ ഷൂള്‍സയും വിദേശകാര്യമന്ത്രി അനലീന ബെയര്‍ബോക്കും അറിയിച്ചു.

പലസ്തീനില്‍ ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യവിതരണ മേഖലയില്‍ 70ലേറെ വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യു.എന്‍.ആര്‍.ഡബ്ള്യു.എ. ആറുമാസമായി ഇസ്രായേല്‍ ഗാസയില്‍ തുടരുന്ന അതിക്രമത്തിനിടെ ദുരിതമനുഭവിക്കുന്ന പലസ്തീനികള്‍ക്ക് ഏക ആശ്രയമാണ് 1948ല്‍ സ്ഥാപിതമായ ഈ ഏജന്‍സി.

വിവിധ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവരുടെ സേവനപ്രവര്‍ത്തനം. എന്നാല്‍, യു.എന്‍.ആര്‍.ഡബ്ള്യു.എക്കെതിരേ ജനുവരി അവസാന വാരം ഇസ്രായേല്‍ ആരോപണവുമായി രംഗത്തെത്തി. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ തൂഫാനുല്‍ അഖ്സ ഓപറേഷനില്‍ 12 യുഎന്‍ആര്‍ഡബ്ള്യുഎ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. നിരവധി ജീവനക്കാര്‍ ഹമാസില്‍ പ്രവര്‍ത്തിക്കുന്നതായും ഇസ്രായേല്‍ ആരോപിച്ചിരുന്നു. എന്നാല്‍, കാതറിന്‍ കൊളോണ നടത്തിയ അന്വേണത്തില്‍ ഈ ആരോപണങ്ങള്‍ മുഴുവന്‍ പച്ചക്കള്ളമാണെന്ന് വ്യക്തമായി. ഹമാസ് ബന്ധം സംബന്ധിച്ച് തെളിവ് നല്‍കാന്‍ ഇസ്രായേലിനോട് കൊളോണ ആവശ്യപ്പെട്ടെങ്കിലും ഒന്നും ഹാജരാക്കിയില്ല.

ഇതിനു പിന്നാലെയാണ് മരവിപ്പിച്ച സഹായം പുനസ്ഥാപിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും യൂറോപ്യന്‍ യൂനിയന്‍ ൈ്രകസിസ് മാനേജ്മെന്‍റ് കമീഷണര്‍ യാനെസ് ലെനാര്‍ച്ചിച്ചും അഭ്യര്‍ഥിച്ചത്. തുടര്‍ന്ന് ഓസ്ട്രേലിയ, കാനഡ, സ്വീഡന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ തന്നെ സഹായം പുനസ്ഥാപിച്ചിരുന്നു.
- dated 25 Apr 2024


Comments:
Keywords: Germany - Otta Nottathil - germany_to_restart_palestine_aid Germany - Otta Nottathil - germany_to_restart_palestine_aid,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
meeting_with_holy_Catholica_bava_Ind_orthodox_church_germany
ജര്‍മ്മനി ഓര്‍ത്തഡോക്സ് പള്ളി ഭാരവാഹികള്‍ പരി.കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
goebbels_house_give_away
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്റെ വീട് Recent or Hot News
തുടര്‍ന്നു വായിക്കുക
ഈ 10 തൊഴിലുടമകള്‍ ജര്‍മ്മനിയില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
birthrate_weddings_germany_record_low
ജര്‍മ്മനിയില്‍ ജനനവും വിവാഹവും ഏറ്റവും താഴ്ന്ന നിലയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
population_growth_germany_slow
ജര്‍മ്മനിയിലെ ജനസംഖ്യാ വളര്‍ച്ച മന്ദഗതിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
press_freedom_under_attack_watch_dog
മാധ്യമ സ്വാതന്ത്ര്യം ആക്രമണത്തിന്‍ കീഴിലെന്ന് വാച്ച് ഡോഗ് സൂചിക
തുടര്‍ന്നു വായിക്കുക
isrel_haters_occupy_berlin_uni
ഇസ്രായേല്‍ വിദ്വേഷികള്‍ ബര്‍ലിന്‍ സര്‍വകലാശാല പിടിച്ചടക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us